---
title: "പെൺമനസ്സുകളെ കീഴടക്കി പ്രിയദർശിനി; പദ്ധതി 100 ദിവസം പിന്നിടുമ്പോൾ നാളെ എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും സ്ത്രീകള്‍ക്ക് സാരി വിതരണം"
english_title: "Priyadarshini 100th Day Saree Distribution In All KSRTC Depots Tomorrow"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383629/ priyadarshini-100th-day-saree-distribution-ksrtc-depots-tomorrow"
published_at: "2026-09-21T11:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab0ce9c57bb9_priyadarshini-100th-day-saree-distribution-ksrtc-depots-tomorrow.jpg"
keywords: ["KSRTC Priyadarshini", "Saree Distribution", "CP John", "KSRTC News"]
---

# പെൺമനസ്സുകളെ കീഴടക്കി പ്രിയദർശിനി; പദ്ധതി 100 ദിവസം പിന്നിടുമ്പോൾ നാളെ എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും സ്ത്രീകള്‍ക്ക് സാരി വിതരണം

> **Lead Summary:** **തിരുവനന്തപുരം: **കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതി നാളെ 100 ദിവസം പൂർത്തിയാക്കുന്നു. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളമുള്ള എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും വനിതകൾക്കായി പ്രത്യേക സാരി വിതരണം സംഘടിപ്പിക്കും.

## Article Content

**തിരുവനന്തപുരം: **കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതി നാളെ 100 ദിവസം പൂർത്തിയാക്കുന്നു. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളമുള്ള എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും വനിതകൾക്കായി പ്രത്യേക സാരി വിതരണം സംഘടിപ്പിക്കും.

നാളെ രാവിലെ 10 മണിക്ക് തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി ടെർമിനലിൽ നടക്കുന്ന ഔദ്യോഗിക ചടങ്ങിൽ മന്ത്രി സി.പി. ജോൺ സാരി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. പ്രിയദർശിനി പദ്ധതി ആരംഭിച്ച് 100 ദിവസം പിന്നിടുന്ന വേളയിലാണ് ഈ പ്രത്യേക പരിപാടിക്ക് കെഎസ്ആർടിസി രൂപം നൽകിയിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി വനിതാ ജീവനക്കാർക്കും യാത്രക്കാരുമായി ബന്ധപ്പെട്ട സേവന മേഖലകളിൽ പ്രവർത്തിക്കുന്ന വനിതകൾക്കുമാണ് സാരി വിതരണം ചെയ്യുന്നത്.

'പ്രിയദർശിനി' പദ്ധതി വളരെ മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നതെന്ന് മന്ത്രി സി.പി. ജോൺ വ്യക്തമാക്കി. നിലവിൽ ഓർഡിനറി ബസുകളിൽ മാത്രമാണ് ഈ പദ്ധതി വിജയകരമായി നടപ്പാക്കിവരുന്നത്. വരുന്ന ദിവസങ്ങളിലും ഇതേ രീതിയിൽ തന്നെ പദ്ധതി മുന്നോട്ടു കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

English Summary:

KSRTC's Priyadarshini project marks its 100th day tomorrow. To celebrate, sarees will be distributed to women in all KSRTC depots across Kerala. Minister CP John will inaugurate the state-level distribution at Thampanoor KSRTC terminal at 10 am. The project, currently implemented only in ordinary buses, is running successfully and will continue in the same manner.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383629/ priyadarshini-100th-day-saree-distribution-ksrtc-depots-tomorrow)